breaking news New

അന്തരിച്ച കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് സർക്കാർ ജോലി : സംസ്ഥാന സർക്കാരിന്റെ നിയമന ഉത്തരവ് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് കൈമാറി

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്.

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ‘ഭക്ഷ്യസുരക്ഷാ ഓഫീസർ’ ആയാണ് നിരഞ്ജനയ്ക്ക് നിയമനം നൽകിയിരിക്കുന്നത്. നവീൻ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷ, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, പഴകുളം മധു എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉത്തരവ് കൈമാറിയത്.

2024 ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കലക്ടറേറ്റിൽ നടന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തിയ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നവീൻ ബാബുവിനെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5