breaking news New

മരണശേഷവും തന്റെ ജീവിതം മറ്റുള്ളവർക്ക് പ്രയോജനപ്പെടട്ടെ ; അവയവദാനത്തിലൂടെ പുതിയ മാതൃകയാകാൻ എഴുത്തുകാരിയും കെ.എം. മാണി സെന്റർ ഫോർ ബജറ്റ് റിസർച്ച് ചെയർപേഴ്സണുമായ നിഷ ജോസ് കെ. മാണി

കോട്ടയം : മരണാനന്തരം തന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള ഔദ്യോഗിക സമ്മതപത്രം അവർ കൈമാറി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നോട്ടോയിൽ രജിസ്റ്റർ ചെയ്ത വിവരം നിഷ ജോസ് കെ. മാണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഹൃദയം, കണ്ണുകൾ, വൃക്കകൾ, കരൾ, ശ്വാസകോശം ഉൾപ്പെടെയുള്ള 14 അവയവങ്ങളും കോശങ്ങളുമാണ് മരണശേഷം ദാനം ചെയ്യാനായി നിഷ സമ്മതിച്ചിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റും അവർ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

അവയവദാന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനൊപ്പം അതീവ വൈകാരികമായ ഒരു കുറിപ്പും നിഷ പങ്കുവെച്ചിട്ടുണ്ട്. തന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ എന്നാണ് അവർ പറഞ്ഞത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5