breaking news New

സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാറിന്റെ തുറന്നടിച്ചുള്ള വിമർശനം ; ‘കരാള ഹസ്തങ്ങളിൽ’ നിന്ന് എൻ.എസ്.എസ് മോചിതമാകണം ; മര്യാദകേടുകൾ ജനങ്ങൾ അറിയണമെന്നും മുൻമന്ത്രി !!

പത്തനാപുരത്തെ തോൽവിക്ക് പിന്നിൽ സുകുമാരൻ നായരുടെ ഗൂഢാലോചനയുണ്ടെന്നും ഗണേഷ് ആരോപിച്ചു. സുകുമാരൻ നായർക്ക് ഒപ്പം നിൽക്കാൻ തന്റെ അച്ഛൻ പറഞ്ഞതുകൊണ്ട് താൻ ഇത്രയും നാൾ കൂടെ നിന്നുവെന്നും എന്നാൽ രാത്രിയിൽ കമ്മിറ്റികൾ പിരിച്ചുവിടുന്ന ഏകാധിപത്യ ശൈലിയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്നും ഗണേഷ് കുമാർ ചോദിച്ചു.

“എന്നെക്കൊണ്ട് കൂടുതൽ വാ തുറപ്പിക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്,” കെ ബി ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. നിർണ്ണായക രേഖകൾ കൈവശമുണ്ട് എന്നും,
എൻ.എസ്.എസിനെ തകർക്കാൻ താൻ ഒരിക്കലും ശ്രമിക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

സുകുമാരൻ നായർക്കെതിരെ കേസ് കൊടുക്കാൻ താൻ ഇല്ലെന്നും ബദൽ സംഘടന രൂപീകരിക്കില്ലെന്നും പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5