എല്ലാ വസ്തുക്കള്‍ക്കും വില കയറുമ്പോള്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്കും വില ഉയര്‍ത്തേണ്ടി വരുന്നു.
കോട്ടയം ജില്ലാ കളക്ടര്‍ അമിത വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് അറിയിച്ചു. പിന്നാലെ വില ഉയര്‍ത്തുന്ന ഹോട്ടലുകള്‍ക്കെതിരെ മറ്റ് നടപടികളും അധികൃതര്‍ സ്വീകരിക്കുന്നു. എന്നാല്‍ ഹോട്ടലുടമകളുടെ പ്രശ്‌നങ്ങള്‍ ആരും മനസിലാക്കുന്നില്ല എന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പറഞ്ഞു.
പച്ചക്കറിക്ക് ഉള്‍പ്പടെ വില ഇരട്ടിയായി വര്‍ദ്ധിച്ചു. പാചകവാതക വിലയും വര്‍ദ്ധിക്കുന്നു. തൊഴിലാളികളുടെ കൂലിയും കൂടി. വിലക്കയറ്റം പിടിച്ചുനിര്‍ത്താതെ പ്രശ്‌നപരിഹാരമുണ്ടാകില്ലെന്നുും ഇതിനായി സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മേഖല അടച്ചുപൂട്ടലിലേക്ക് പോകുമെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
വിലകയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കുന്നതായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ : ഹോട്ടലുകാർക്കും ജനങ്ങൾക്കും താങ്ങാനാവുന്നില്ല !!
Advertisement
Advertisement
Advertisement