ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പോത്തുപ്പാറയിൽ പ്രവർത്തിക്കുന്ന പാറ ക്രഷർ യൂണിറ്റിൽ നിന്നും ലോഡുമായി പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.
വണ്ടിയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിയുടെ അടിഭാഗത്തുനിന്നും പുക ഉയരുന്നത് എതിരെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ആദ്യം കണ്ടത്.
ഇവർ ഉടൻ തന്നെ വിവരം ടിപ്പർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. അപകടം മനസ്സിലാക്കിയ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും വേഗത്തിൽ വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടിയിറങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് കോന്നിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. എന്നാൽ അപ്പോഴേക്കും ലോറി പൂർണ്ണമായി കത്തിനശിച്ചിരുന്നു.
പത്തനംതിട്ട കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ച് അപകടം !!
Advertisement
Advertisement
Advertisement