പത്തനംതിട്ട / തിരുവല്ല :
മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസിൻറെ ഉദ്ഘാടനം ഓഗസ്റ്റ് 15 രാവിലെ 8: 30ന് തിരുവല്ല മഞ്ഞാടി - കൊമ്പാടി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന് എതിർവശത്തുള്ള മുൻസിപ്പൽ കെട്ടിടത്തിൽ വെച്ച് നടക്കും.
തിരുവല്ല എംഎൽഎ അഡ്വ: വർഗീസ് മാമൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കും.
തിരുവല്ല നഗരസഭ ചെയർപേഴ്സൺ ലേഖ എസ് , വൈസ് ചെയർമാൻ കെ വി വർഗീസ്, ജയശ്രീ മുരുക്കനാട്ടിൽ, സാറാമ്മ ഫ്രാൻസിസ്, റീന മാത്യു, ജീന ആൻ ഫിലിപ്പ്, ജ്യോതി ആർ വിജയ്, സണ്ണി മനയ്ക്കൽ എന്നിവർ ആശംസകൾ അർപ്പിക്കും.
തദവസരത്തിൽ എല്ലാ സുമനസ്സുകളുടെയും സാന്നിധ്യം സാദരം ക്ഷണിക്കുന്നു എന്ന് പ്രസിഡൻറ് സണ്ണി പിസി, സെക്രട്ടറി അനിൽ അപ്പു, ട്രസ്റ്റി സുനിൽ നെടുങ്ങാത്ര എന്നിവർ അറിയിച്ചു.