പത്തനംതിട്ട /തിരുവല്ല : പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് നിരണം ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി.
പെരിങ്ങര പഞ്ചായത്തിലെ ദുരിതബാധിതർക്കാണ് പലവ്യഞ്ജനങ്ങളും, പച്ചക്കറികളും അടങ്ങിയ കിറ്റുകൾ നൽകിയത്. ഭക്ഷ്യ കിറ്റ് വിതരണം നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി പെരിങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ആനി എബ്രഹാമിന് നൽകി ഉദ്ഘാടനം നിർവഹിച്ചു .
SDOF ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. പ്രദീപ് വർക്കി വർഗീസ്, SDOF ഭദ്രാസന സെക്രട്ടറി ശ്രീ സതീഷ് തോമസ്,സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീ. സജി മാമ്പ്രക്കുഴി, ശ്രീ. മത്തായി ടി വർഗീസ്, ഭദ്രാസന ട്രഷറർ ശ്രീമതി. ബീന മേരി കുര്യാക്കോസ്, റീജിയണൽ സെക്രട്ടറി അനൂപ് വർഗീസ് ,
ഭദ്രാസന കമ്മിറ്റി അംഗങ്ങളായ ഷിബു ടോം ഉമ്മൻ , രാജേഷ് ഈപ്പൻ ജോൺ , അനിൽ കെ ജോർജ്, സുജ സക്കറിയ എന്നിവർ സംബന്ധിച്ചു.
ഭദ്രാസന സെക്രട്ടറി സതീഷ് തോമസ് സ്വാഗതവും, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. പ്രദീപ് വർക്കി വർഗീസ് നന്ദിയും രേഖപ്പെടുത്തി.
റിപ്പോർട്ട് : ബിജു കെ വി സി മീഡിയ ഓൺലൈൻ