breaking news New

മഞ്ജു വാര്യർ ലോക്കിലാണോ ? മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി : പക്ഷേ ക്രിമിനലുകളുടെ നിയന്ത്രണത്തിൽ : സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ !!

മഞ്ജുവാര്യര്‍ ലോകനിലവാരത്തിലുള്ള നടിയാണെന്നും കമേഴ്സ്യല്‍ സിനിമയില്‍ ഒതുങ്ങേണ്ട നടിയല്ലെന്നും വലിയ സാധ്യതയുള്ള നടിയാണെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പക്ഷെ ക്രിമിനലായ ബിനീഷ് ചന്ദ്രന്‍ എന്ന ഒരു മാനേജര്‍ ഇവരെ നിയന്ത്രിക്കുകയാണെന്നു സനല്‍ കുമാര്‍ ശശിധരൻ പറയുന്നു.

ഡിഎന്‍എ ന്യൂസ് എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സനല്‍കുമാര്‍ ശശിധരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജുവാര്യരുടെ കയറ്റം എന്ന സിനിമയുടെ സംവിധാകന്‍ കൂടിയാണ് സനല്‍കുമാര്‍ ശശിധരന്‍.

മഞ്ജുവാര്യരെ നിയന്ത്രിക്കുന്ന ഒരു ദുരൂഹലോബി അവര്‍ക്ക് ചുറ്റിലുമുണ്ടെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു.
ഇവര്‍ക്ക് കുറെ രഹസ്യങ്ങള്‍ അറിയാവുന്നതിനാൽ ഇവര്‍ക്ക് ചുറ്റും ഒരു സുരക്ഷാവലയമുണ്ടെന്നും കരുതുന്നു.

സഹോദരനോടും അമ്മയോടും ഒപ്പം സമയം ചെലവഴിക്കുന്നതിലും മഞ്ജുവാര്യര്‍ക്ക് പരിമിതമായ സമയമേ അനുവദിക്കുന്നുവെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5