breaking news New

കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ നിന്നും ആറു ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ നാലു പ്രതികൾ പിടിയിൽ

ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. കാറിലുണ്ടായിരുന്ന പ്രതികളിൽ ഒരാൾ എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപെട്ടു.

മലപ്പുറം തിരൂർ സ്വദേശികളായ സുലൈമാൻ (44), നിസാർ വിളങ്ങിൽ (35) , മുഹമ്മദ് നിസാർ കെ. (34) , അമീറുദീൻ കാവുങ്കൽ (46) എന്നിവരെയാണ് കോട്ടയം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

എം.ഡി.എം.എ കടത്താൻ ഇവർ ഉപയോഗിച്ച ഇന്നോവ വാഹനവും എക്‌സൈസ് സംഘം പിടികൂടി. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ പത്തനംതിട്ട സ്വദേശി അതുൽ അശോകൻ സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു.

റോഡിൽ വൺവേ തെറ്റിച്ച് എതിർദിശയിലേയ്ക്കു പാർക്ക് ചെയ്തിരുന്ന ഇന്നോവ കാർ കണ്ട് സംശയം തോന്നിയ എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് കാറിന്റെ സീറ്റിന്റെ പിന്നിലെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് നാലു പ്രതികളെയും എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു അന്വേഷണം തുടങ്ങി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5