breaking news New

കേരളത്തെ നടുക്കിയ കുഞ്ഞുങ്ങളെ വിൽക്കുന്ന മാഫിയ സംഘത്തിലെ പ്രതികളുടെ അറസ്റ്റ് കണ്ണൂർ ചക്കരക്കൽ പോലീസ് രേഖപ്പെടുത്തി

മറ്റ് കേസുകളിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന തമിഴ്‌നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

പ്രതികൾ കഴിയുന്ന പാലാ, കോട്ടയം ജയിലുകളിൽ നേരിട്ടെത്തിയാണ് ചക്കരക്കൽ പോലീസ് നടപടി പൂർത്തിയാക്കിയത്. കേസിൽ വിശദമായ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് ഉടൻ അപേക്ഷ നൽകും.

കോട്ടയം തീക്കോയിയിൽ അസം സ്വദേശിയായ ഗർഭിണിയെ തടവിലാക്കി നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് ഈ വലിയ മാഫിയാ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകമറിയുന്നത്.

യുവതി സോഷ്യൽ മീഡിയ വഴിയാണ് പ്രതികളുടെ തീക്കോയിയിലെ കേന്ദ്രം കണ്ടെത്തുന്നത്. പ്രസവിക്കാനുള്ള സൗകര്യവും കുഞ്ഞിനെ വളർത്താൻ സഹായവും വാഗ്ദാനം ചെയ്ത് ട്രെയിൻ ടിക്കറ്റും പണവും നൽകി പ്രതികൾ യുവതിയെ കേരളത്തിലെത്തിക്കുകയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5