breaking news New

കഴിഞ്ഞ ദിവസം കണ്ണൂരില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്താന്‍ പോലീസ് നീക്കം

23 കേസുകളില്‍ പ്രതിയായ അര്‍ജുന്‍ കൊടും ക്രിമിനലാണെന്നു പോലീസ് റിപ്പോര്‍ട്ട് നല്‍കും. ഇയാള്‍ക്കെതിരേ രണ്ട് വധശ്രമക്കേസുകളുണ്ട്. ഇതിനു പുറമേ ആയുധം ഉപയോഗിച്ച് മാരകമായി പരുക്കേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളും. അര്‍ജുന്‍ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണെന്ന് പോലീസ് പറയുന്നു.

പല കേസുകളിലും കുറ്റപത്രം നല്‍കിയിട്ടുണ്ട്. വളപട്ടണം പോലീസ് സ്റ്റേഷനില്‍ മാത്രം 12 കേസുകള്‍. പുതിയ കേസുകള്‍ ഉള്‍പ്പെടെ 23 കേസുകളില്‍ പ്രതി. ഉടന്‍ കാപ്പ ചുമത്താനുള്ള റിപ്പോര്‍ട്ട് കണ്ണൂര്‍ കളക്ടര്‍ പി. വിഷ്ണു രാജിന് നല്‍കാനാണ് പോലീസ് നീക്കം.

കണ്ണൂരിലെ കേസിലെ നടപടികള്‍ക്ക് ശേഷം അര്‍ജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍ നടപടികള്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5