ബാലരാമപുരം സ്വദേശിയും ഓട്ടോഡ്രൈവറുമായ സുധീര്‍ (46), ഇയാളുടെ രണ്ടാം ഭാര്യയും വെള്ളറട സ്വദേശിയുമായ ലിന്‍ഡമോള്‍ (34) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ച്ചയായി രണ്ടുദിവസം കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണമാണ് ക്രൂരത പുറത്തുകൊണ്ടുവന്നത്. ചാക്ക കാരാളിയിലെ വീട്ടിലെത്തി അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ നുള്ളിയതിന്റെയും അടിച്ചതിന്റെയും പാടുകളുമുണ്ടായിരുന്നു. അധ്യാപകര്‍ ഉടന്‍തന്നെ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചു.
തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ സ്ഥലത്തെത്തി കുട്ടിയെ തങ്ങളുടെ സംരക്ഷണത്തിലേക്ക് മാറ്റുകയും വലിയതുറ പോലീസിന് പരാതി നല്‍കുകയും ചെയ്തു.
കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് വലിയതുറ പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വലിയതുറ എസ്.എച്ച്.ഒ. അശോക് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ദിനേശ്, എസ്.എസ്.ഐ. ഇസ്മായില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷീജ, രെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം ചാക്ക വയ്യാമൂലയില്‍ ഏഴുവയസ്സുകാരിയായ പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിടുകയും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അച്ഛനും രണ്ടാനമ്മയും അറസ്റ്റിലായി
Advertisement
Advertisement
Advertisement