തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് KAMVIA, KMVDGOA സംഘടനകളുടെ തീരുമാനം.
ഇതിന്റെ ഭാഗമായി ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തും. തിങ്കളാഴ്ച മുതൽ പെറ്റി ചലാനുകൾ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ചലാൻ അനുവദിക്കുന്ന നടപടികളിൽ നിന്നും എംവിഐമാർ വിട്ടുനിൽക്കും. ഇതോടെ സംസ്ഥാനത്ത് 'സീറോ ചലാൻ' പ്രതിഷേധം നടത്താനാണ് സംഘടനകളുടെ തീരുമാനം.
ഉദ്യോഗസ്ഥരുടെ ജോലി റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ മാത്രം പരിമിതപ്പെടുത്തും. ഡ്രൈവർമാരുടെ അഭാവത്തിൽ പല സ്ഥലങ്ങളിലും എഎംവിഐമാരാണ് വകുപ്പിന്റെ വാഹനങ്ങൾ ഓടിക്കുന്നത്. എന്നാൽ ഇനി മുതൽ ഉദ്യോഗസ്ഥർ വാഹനമോടിക്കേണ്ടതില്ലെന്നും സംഘടനകൾ വ്യക്തമാക്കി.
ഫെയ്സ് ആപ്പ് വഴിയുള്ള ഹാജർ സംവിധാനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാത്തതിലും പ്രതിഷേധമുണ്ട്. ആശങ്കകൾ പരിഹരിക്കുന്നതുവരെ ഫെയ്സ് ആപ്പ് വഴി ഹാജർ രേഖപ്പെടുത്തില്ലെന്നും സംഘടനകൾ അറിയിച്ചു.
ഓഗസ്റ്റ് 22ന് ഗതാഗത കമ്മിഷണറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്താനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനെതിരെ പ്രതിഷേധം ശക്തമാക്കി ജീവനക്കാരുടെ സംഘടനകൾ : പെറ്റി പിരിവ് നടപടികൾ നിർത്തിവച്ചു !!
Advertisement
Advertisement
Advertisement