breaking news New

പത്തനംതിട്ട തിരുവല്ല കവിയൂർ വൈസ് മെൻ ഇൻറർനാഷണൽ, സഹായഹസ്തവുമായി തിരുവല്ലയിലെ പ്രളയ ദുരിതം രൂക്ഷമായ പ്രദേശങ്ങളിൽ എത്തി

തിരുവല്ല : വൈസ് മെൻ ഇൻറർനാഷണൽ പ്രളയ ദുരിതം അനുഭവിക്കുന്ന വിവിധ പ്രദേശങ്ങളിൽ സഹായഹസ്തവുമായി എത്തി.

പെരിങ്ങര, കടപ്ര, മേപ്രാൽ, കുറ്റൂർ, തിരുവല്ല കാക്കത്തുരുത്ത് എന്നീ പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്നവർക്ക് സഹായങ്ങൾ എത്തിച്ചു.

വള്ളങ്ങൾ, ചെങ്ങാടം എന്നീ മാർഗങ്ങൾ ഉപയോഗിച്ചാണ് പല ഭവനങ്ങളിലും എത്തിച്ചേർന്നത്.

തിരുവല്ല എംഎൽഎ വർഗീസ് മാമൻ, പുള്ളികീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പൻ കുര്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സാം ഈപ്പൻ, തിരുവല്ല മുൻസിപ്പൽ ചെയർമാൻ ലേഖ എസ്, തിരുവല്ല തഹസിൽദാർ ജോബിൻ, പ്രോഗ്രാം കോഡിനേറ്റർമാർ ആയ ശ്രീ കുര്യൻ ചെറിയാൻ, ഉദയകുമാർ, ശ്രീ പ്രദീപ് കെ പി , മാധ്യമ പ്രവർത്തകൻ സിബി എ സി വി എന്നിവർ ഈ പ്രോഗ്രാമിന് നേതൃത്വം നൽകി.


Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5