ഇ എന്‍ മോഹന്‍ദാസിന്റെ മകന്‍ ധ്യാന്‍ മോഹനെ (38) പാലക്കാട്ടെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ധ്യാന്‍ മോഹന്‍ പാലക്കാട്ടെ ഹോട്ടലില്‍ എത്തി മുറിയെടുത്തത്. ഇന്നലെ രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ ഭക്ഷണവുമായി എത്തിയെങ്കിലും ധ്യാന്‍ വാതില്‍ തുറന്നിരുന്നില്ല.
വൈകിട്ടും പുറത്ത് കാണാതായതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ധ്യാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ധ്യാനിന്റേത് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്ത് ഐടി മേഖലയില്‍ എഞ്ചിനീയറായിരുന്നു ധ്യാന്‍.
ഇക്കഴിഞ്ഞ മാര്‍ച്ച് 11നാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുന്‍ മാനേജരുമായിരുന്ന ഇ എന്‍ മോഹന്‍ദാസ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
സിപിഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി
Advertisement
Advertisement
Advertisement