breaking news New

ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പോലീസ് സാഹസികമായി പിടികൂടിയതിന് പിന്നാലെ ഇയാളുടെ ഇളയ സഹോദരൻ അജയ് ആയങ്കിയും പോലീസ് വലയിലായി

കണ്ണൂർ :
കോഴിക്കോട് നടക്കാവിൽ നിന്ന് ഇന്നലെ രാത്രിയോടെയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഒളിവിലായിരുന്ന അർജുൻ ആയങ്കിക്ക് സഹായങ്ങൾ ചെയ്തു നൽകിയതിനും, ഒളിത്താവളത്തിലിരുന്ന് പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ച പോസ്റ്റുകൾക്ക് പിന്നിൽ പ്രവർത്തിച്ചതിനും അജയ് ആയങ്കിക്കെതിരെ കേസെടുത്ത് നടക്കാവ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

ആദ്യം കരുതൽ തടങ്കലിലെടുത്ത ഇയാളെ പിന്നീട് കുറ്റവാളിയെ സഹായിച്ച കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ, ദിവസങ്ങൾ നീണ്ട ഒളിവുജീവിതത്തിനൊടുവിൽ പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ ഉത്തരമേഖലാ ഡി.ഐ.ജി.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തളിപ്പറമ്പിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന ഇയാൾ പോലീസ് വിവരമറിഞ്ഞതോടെ ഒരു ഓട്ടോറിക്ഷയിൽ പയ്യന്നൂരിലേക്ക് കടക്കുകയായിരുന്നു.

യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറുടെ ഫോൺ ഉപയോഗിച്ച് സുഹൃത്തിനെ വിളിച്ചുവരുത്തുകയും, ഈ കാറിലാണ് കണ്ണൂരിലെ ഫ്ലാറ്റിലേക്ക് എത്തിയത്. എന്നാൽ ഓട്ടോ ഡ്രൈവർ ഉടൻ തന്നെ പോലീസിന് നിർണായക വിവരം കൈമാറിയതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ നീക്കത്തിനൊടുവിൽ ഇയാൾ വലയിലാവുകയായിരുന്നു. പോലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് കീഴടക്കി. വൈദ്യപരിശോധനകൾക്ക് ശേഷം കണ്ണൂരിലെ കേസിൽ നടപടികൾ പൂർത്തിയാക്കി ഇയാളെ എറണാകുളത്തേക്ക് മാറ്റും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5