breaking news New

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിടാക്കിയതിന് എം വി ഡി സ്‌ക്വാഡ് ഉദ്യോഗസ്ഥനെ സസ്പന്‍ഡ് ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിലെ സംഘടനകള്‍ പ്രതിഷേധത്തില്‍

പത്തനംതിട്ട/ആറന്മുള :
നടപടി ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥനെതിരായ നടപടിയില്‍ വീഴ്ചയില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജുവിന്റെ നിലപാട്. കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.

ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി പരാതിപ്പെട്ടപ്പോഴാണ് അടൂര്‍ എം വി ഡി സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ ലൈജുവിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ആറന്മുളയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയില്‍ അല്ല, അടൂരില്‍ വച്ചാണ് പിഴ ചുമത്തിയത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

പരിശോധന നടത്തിയത് മാനദണ്ഡം പാലിച്ചാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പതിവ് പരിശോധന നടന്നത്. അടൂരില്‍ പിഴ ഈടാക്കിയത് അനധികൃത ഫിറ്റിംഗ്‌സിന്റെ പേരിലാണ്. കൂടാതെ സസ്‌പെന്‍ഷന്‍ നടപടി ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഉദ്യോഗസ്ഥര്‍ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കണമായിരുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എസ് നാഗരാജു പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5