breaking news New

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് സ്ത്രീകളെ ചതിച്ച് പണം തട്ടിയ കേസില്‍ പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടില്‍ വീട്ടില്‍ അന്‍സാര്‍ (40) പത്തനംതിട്ട സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായി

പത്തനംതിട്ട സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്‍. ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പോലീസ് അന്വേഷണം നടത്തിയത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ആകര്‍ഷകമായ ചിത്രങ്ങള്‍ ശേഖരിച്ച് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയ ശേഷം മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പ്രതി ഉപയോഗിച്ച മൊബൈല്‍ നമ്പറുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് പി.യുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ അന്‍സാറിനെതിരെ മലപ്പുറം, മഞ്ചേരി പോലീസ് സ്റ്റേഷനുകളിലും സമാന രീതിയിലുള്ള തട്ടിപ്പുകള്‍ക്ക് കേസുകളുണ്ട്. പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് പി., എസ്.ഐ നിഥിന്‍ ആര്‍., എ.എസ്.ഐ സുരേഷ് വി.സി., സി.പി.ഒ അരുണ്‍ ആര്‍. എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5