breaking news New

പത്തനംതിട്ട , ഇലവുംതിട്ട മെഴുവേലിയില്‍ യുവാവിനെയും ഭാര്യയെയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്ഥിരം കുറ്റവാളികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു

മെഴുവേലി പ്ലാംതോട്ടം കല്ലന്‍ മോഡി മനോജ് ഭവനില്‍ മനു തങ്കപ്പന്‍ (30), സഹോദരങ്ങളായ താരേഷ് തങ്കപ്പന്‍ (32), മനോജ് തങ്കപ്പന്‍ (25), കൈപ്പുഴ നോര്‍ത്ത് പുത്തന്‍വീട്ടില്‍ അനീഷ് കുമാര്‍ എസ് (41) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കളാഴ്ച മെഴുവേലി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രതികളും പരാതിക്കാരനായ യുവാവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അഞ്ചംഗ സംഘം യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. വീട്ടില്‍ കൂട്ടിലിട്ടിരുന്ന വളര്‍ത്തുനായ്ക്കളെ ഉപദ്രവിക്കുകയും മുറ്റത്തുകിടന്ന കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

യുവാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ഇലവുംതിട്ട ഇന്‍സ്‌പെക്ടര്‍ അനീഷ് കരിമിന്റെ നേതൃത്വത്തില്‍ എസ്.ഐ രാജേഷ് കുമാര്‍, എസ്.സി.പി.ഒമാരായ ശ്രീരാജ്, ധനൂപ്, സി.പി.ഒമാരായ ധീരജ്, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായവര്‍ പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5