ഇടുക്കി :
ചക്കുപള്ളം പയ്യാനിക്കൽ മനു കുഞ്ഞുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തിൽ ഇയാളുടെ ഭാര്യയ്ക്കും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇടുക്കി അണക്കര ചെല്ലാർകോവിൽ ഞാവള്ളിക്കുന്നേൽ മേരിക്കുട്ടിയുടെ വീട്ടിലാണ് സംഭവം. വ്യാഴാഴ്ച പകൽ വീട്ടിലെത്തിയ മനു കുടിവെള്ളം ആവശ്യപ്പെട്ടു.
വെള്ളമെടുക്കുന്നതിനായി മേരിക്കുട്ടി അടുക്കളയിലേക്ക് പോകുന്നതിനിടെ പിന്നിൽനിന്ന് മാല പൊട്ടിച്ചെടുത്ത് ഇയാൾ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിന് പിന്നാലെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയകരമായ രീതിയിൽ ഒരാൾ പറമ്പിലൂടെ നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. നേരത്തെ മനു മേരിക്കുട്ടിയുടെ വീട്ടിൽ ജോലിക്കെത്തിയിരുന്നതും അന്വേഷണത്തിൽ നിർണായകമായി.
മോഷണത്തിന് ശേഷം രക്ഷപ്പെട്ടയാളുടെ ചെരുപ്പിന്റെ അടയാളവും പൊലീസ് പരിശോധിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനുവിനെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും വൈകുന്നേരത്തോടെ ചക്കുപള്ളത്തെ വീടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചക്കുപള്ളം മേഖലയിൽ ഏലക്കയും പണവും മോഷ്ടിച്ച കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. മോഷണം പോയ സ്വർണമാല ഇതുവരെ കണ്ടെത്താനായിട്ടില്ല. തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഭാര്യയുടെ പങ്ക് സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്തെന്ന കേസിൽ യുവാവ് അറസ്റ്റിൽ
Advertisement
Advertisement
Advertisement