breaking news New

കോട്ടയം നാഗമ്പടത്ത് 1.650 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി

ജയ്പുര്‍ സ്വദേശിയായ മുഹമ്മദ് മര്‍സൂദ് ഖാനെ (47) ആണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഓണത്തിന് മുന്നോടിയായി എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച പ്രത്യേക പരിശോധനയുടെ (സ്‌പെഷ്യല്‍ ഡ്രൈവ്) ഭാഗമായാണ് ഇയാള്‍ പിടിയിലായത്.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ശേഷം നാഗമ്പടം ഭാഗത്തേക്ക് നടന്നുവരികയായിരുന്നു മര്‍സൂദ് ഖാന്‍. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ആര്‍. ദര്‍ശക്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബി. ആനന്ദ് രാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പി.എസ്. ശ്യാംകുമാര്‍, പി.പി. പ്രസീദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.എ. യേശുദാസ്, കെ.സി. ദിബീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിയ, ഡ്രൈവര്‍ വിബിന്‍ ജോയ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5