തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് വയര്‍ലെസിലൂടെയാണ് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അപകടകരമല്ലാത്ത രീതിയില്‍ വാഹനം കുറുകെയിട്ടും പിടികൂടാം.
പ്രതി തൃശൂരിലുണ്ടെന്ന് മനസിലാക്കി നഗരത്തിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും അര്‍ജുന്‍ ആയെങ്കി പൊലീസിനെ വെട്ടിച്ച് വണ്ടിമാറിക്കയറി മുങ്ങുകയായിരുന്നു. ഈ വേളയിലും പൊലീസിനെ പരിഹസിച്ചും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും അര്‍ജുന്‍ ആയെങ്കി സമൂഹമാധ്യമത്തില്‍ സജീവമായിരുന്നു. പൊലീസിന് പുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും അര്‍ജുന്‍ ആയെങ്കി വെല്ലുവിളിച്ചിരുന്നു. ഇതോടെ പൊലീസിന് മേല്‍ സമ്മര്‍ദ്ദം ഏറി.
അതിനിടെ, അര്‍ജുന്‍ ആയെങ്കി പാലിയേക്കര ടോള്‍ പ്ലാസ കടന്ന് കാറോടിച്ച് പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാളുടെ സഹോദരനെയും ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ കൂട്ടാളികളെയും പിടികൂടിയിട്ടുണ്ട്.
അര്‍ജുന്‍ ആയങ്കിയുടെ സോഷ്യല്‍ മീഡിയ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂട്ടാളികളുടെ ഫോണ്‍ ആണ് ഇയാള്‍ ഉപയോഗിക്കുന്നത്.
സി പി എമ്മിനായി ഗുണ്ടാപ്പണി ചെയ്തിരുന്ന അര്‍ജുന്‍ ആയെങ്കി പിന്നീട് സ്വര്‍ണം പൊട്ടിക്കലിലേക്ക് തിരിഞ്ഞിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ പൊലീസ് തെരച്ചില്‍ തുടരവെ അടിയന്തര സാഹചര്യമുണ്ടായാല്‍ വെടിവയ്‌ക്കാന്‍ പൊലീസിന് നിര്‍ദേശം !!
Advertisement
Advertisement
Advertisement