പെരുനാട് സ്വദേശിയായ അജികുമാര്‍ (52) ആണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസുമായി ബന്ധപ്പെട്ട് മുന്‍പ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനില്‍ നിന്നാണ് തനിക്ക് ആദ്യമായി ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതെന്ന് കുട്ടി വെളിപ്പെടുത്തി. എന്നാല്‍ അഞ്ചാം ക്ലാസ് മുതല്‍ തന്നെ മറ്റ് പ്രതികളുടെ ഭാഗത്തുനിന്ന് ചൂഷണം നേരിട്ടിരുന്നതായാണ് വിവരം. സഹപാഠികളോട് കുട്ടി വിവരങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് ക്രൂരത പുറംലോകമറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (ഇണഇ) ഇടപെടുകയും മലയാലപ്പുഴ പൊലീസ് കേസെടുക്കുകയുമായിരുന്നു.
വിവിധ കാലയളവുകളിലാണ് അതിക്രമങ്ങള്‍ നടന്നത് എന്നതിനാല്‍ പൊലീസ് ഏഴ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ വിദേശത്തേക്ക് കടന്നത്.
കേസിലെ പ്രധാന പ്രതിയായ പിതാവ് അടക്കം രണ്ടുപേരെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ പൊലീസ് ആരംഭിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതി പ്രായാധിക്യം മൂലം മരണപ്പെട്ടതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ബാക്കി പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.
പത്തനംതിട്ട മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി ; സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ...
Advertisement
Advertisement
Advertisement