കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ഡാമിൽ മണ്ണും ചെളിയും കുന്നുകൂടിയത് കാരണം സംഭരണശേഷി വൻതോതിൽ കുറഞ്ഞതാണ് ചെറിയ മഴ പെയ്താൽ പോലും ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുന്നത്. എന്നാൽ, ഡാമിന്റെ സംഭരണശേഷി മൂന്ന് വർഷം കൊണ്ട് പൂർണ്ണമായി വീണ്ടെടുക്കാനുള്ള ഡീ-സിൽറ്റേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ മലങ്കര ജലാശയത്തിന്റെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ നിരവധി കുടിവെള്ള പദ്ധതികളുടെ പ്രധാന ആശ്രയകേന്ദ്രമാണ് ഈ അണക്കെട്ട്.
മലങ്കര ഡാമിന്റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും അടിഞ്ഞതായി ഗുരുതര കണ്ടെത്തൽ !!
Advertisement
Advertisement
Advertisement