breaking news New

മന്ത്രി പി സി വിഷ്‌ണുനാഥിന് കാപട്യമാണെന്ന് ജനീഷ്‌കുമാർ എംഎൽഎ : മന്ത്രി പത്തനംതിട്ട കോന്നിക്കാരെ അവഗണിച്ചുവെന്നും ചിത്രങ്ങൾ പുറത്തുവിട്ടത് ജാള്യത മറയ്ക്കാൻ ആണെന്നും കെ യു ജനീഷ്‌കുമാർ

പ്രളയത്തിൽ രാഷ്ട്രീയം പറയാൻ താൻ ശ്രമിച്ചിട്ടില്ലെന്നും എന്റെ നാട്ടിലെ പാവങ്ങളുടെ കാര്യം ഞാനല്ലാതെ ആരാണ് പറയുക എന്നും കെ യു ജനീഷ്‌കുമാർ ചോദിച്ചു.

ഇപ്പോഴും മന്ത്രി പിസി വിഷ്ണുനാഥ് ദുരന്തമുഖത്ത് എത്താത്തതെന്താണ് എന്നും ജെനീഷ് കുമാർ ചോദിച്ചു. ദുരന്തമുഖത്ത് രാഷ്ട്രീയം പറയാറില്ല. അതേസമയം കെപിസിസി വൈസ് പ്രസിഡൻ്റിൻ്റ നിലവാരത്തിൽ മന്ത്രി പ്രവർത്തിക്കരുതെന്നും കെ യു ജനീഷ്‌കുമാർ കൂട്ടിച്ചേർത്തു. അതിനിടെ മഴക്കെടുതിയില്‍ കോന്നിയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന എംഎല്‍എ കെ യു ജനീഷ്‌കുമാറിന്റെ ആരോപണത്തിന് രൂക്ഷമറുപടിയുമായി മന്ത്രി പി സി വിഷ്ണുനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു.

കെ യു ജനീഷ്‌കുമാറിനൊപ്പം ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്തുവിട്ടാണ് മന്ത്രിയുടെ മറുപടി. കെ യു ജനീഷ് കുമാര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നെന്നും താന്‍ അങ്ങോട്ട് വിളിച്ചാണ് ക്യാമ്പുകള്‍ സന്ദര്‍ശിക്കാനുള്ള സന്നദ്ധത എംഎല്‍എയെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. എംഎല്‍എയുമായി ഒരുമിച്ച് കോന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഞാന്‍ ജനീഷ്‌കുമാറിനെ അങ്ങോട്ട് വിളിച്ചാണ് ക്യാമ്പുകള്‍ സന്ദര്‍ശിക്കാനുള്ള സന്നദ്ധത അറിയിച്ചത്. ജനീഷ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു. എന്ത് വൃത്തികെട്ട രാഷ്ട്രീയമാണിത്. ഈ സമയത്ത് തന്നെ വേണോ ഇത്. മനസാക്ഷിയുള്ള ഒരാള്‍ താന്‍ ഉറങ്ങി എന്ന് പറയുമോ എന്നും മന്ത്രി വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5