സ്റ്റോറിൽ അരിയുടെ ശേഖരം പൂർണ്ണമായി തീർന്നതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും കഞ്ഞി വിതരണ കേന്ദ്രങ്ങളിലേക്കുമുള്ള അരി വിതരണം തടസപ്പെട്ടിരിക്കുകയാണ്.
തലവടി പഞ്ചായത്തിന് കീഴിലുള്ള 12 ദുരിതാശ്വാസ ക്യാമ്പുകളിലും വിവിധ കഞ്ഞി വിതരണ കേന്ദ്രങ്ങളിലുമായി നൂറുകണക്കിന് ദുരിതബാധിതർക്കാണ് ദിവസേന ഭക്ഷണം ഒരുക്കുന്നത്. എന്നാൽ മാവേലി സ്റ്റോറിൽ നിന്ന് ആവശ്യത്തിന് അരി ലഭിക്കാതായതോടെ ക്യാമ്പുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രളയ സാഹചര്യത്തിൽ ക്യാമ്പുകളുടെ പ്രവർത്തനം നിലയ്ക്കാതിരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
പ്രളയദുരിതത്തിലായ ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വൻ തിരിച്ചടിയായി മാവേലി സ്റ്റോറിലെ അരിക്ഷാമം !!
Advertisement
Advertisement
Advertisement