തോണിച്ചാല്‍ പിലാക്കണ്ടിക്കുന്നേല്‍ ദിനേശന്‍ (50) ആണ് പൊലീസിന്റെ പിടിയിലായത്. ഈ മാസം ഒന്നിന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം.
ശുചിമുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന മാതാവ് സരോജിനിയെ (80) പ്രതി തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കട്ടിലിലേക്ക് തള്ളിയിട്ട് കൈകള്‍ തിരിച്ചുപിടിച്ച് പരുക്കേല്‍പ്പിച്ചു. 'ഇത്ര പ്രായമായിട്ടും മരിക്കാത്തതെന്താണ്' എന്ന് ചോദിച്ചുകൊണ്ട് കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. 'വിഷം തന്നാല്‍ കുടിക്കുമോ' എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വയോധിക വെളിപ്പെടുത്തി. മകന്റെ അതിക്രമത്തിന് പിന്നാലെ മനംനൊന്ത് മണ്ണെണ്ണ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സരോജിനിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വയോധിക നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനന്തവാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമം, ക്രൂരമായ മര്‍ദനം, ക്രമസമാധാന ലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മാനന്തവാടി ഇന്‍സ്‌പെക്ടര്‍ റഫീഖ്, എസ്‌ഐമാരായ കെ.കെ. സോബിന്‍, അര്‍ജുന്‍, സുനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
മാനന്തവാടിയില്‍ വയോധികയായ മാതാവിനെ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മകന്‍ അറസ്റ്റില്‍ : വയോധിക ആത്മഹത്യക്ക് ശ്രമിച്ചു !!
Advertisement
Advertisement
Advertisement