breaking news New

ഔദ്യോഗിക വാഹനം ജപ്തി ചെയ്തതിനെ തുടര്‍ന്ന് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ടിപ്പര്‍ ലോറിയില്‍ സഞ്ചരിച്ച് തഹസില്‍ദാര്‍ !!

പത്തനംതിട്ട : തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ. ജോര്‍ജാണ് കഴിഞ്ഞ അഞ്ച് ദിവസമായി ദുരിതാശ്വാസ മേഖലകളില്‍ എത്തുന്നതിനായി ടിപ്പര്‍ ലോറിയെ തന്റെ ഔദ്യോഗിക വാഹനമാക്കി മാറ്റിയത്.

ചെങ്ങന്നൂര്‍ - ചിങ്ങവനം റെയില്‍വേ പാത ഇരട്ടിപ്പിക്കലിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് രണ്ട് ആഴ്ച മുന്‍പ് തഹസില്‍ദാരുടെ ജീപ്പും ഓഫീസും തിരുവല്ല സബ് കോടതി ജപ്തി ചെയ്തത്. റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിക്ക് ലഭിച്ച നഷ്ടപരിഹാരം തുക കുറവാണെന്ന് കാണിച്ച് ഉടമ നല്‍കിയ പരാതിയിലായിരുന്നു കോടതി ഉത്തരവ്. വാഹനത്തിന് പുറമേ ഓഫീസിലെ ഉപകരണങ്ങളും ജപ്തി ചെയ്തിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് താലൂക്കില്‍ വ്യാപകമായി വെള്ളപ്പൊക്ക ഭീഷണി ഉയര്‍ന്നതോടെയാണ് വാഹനം ഇല്ലാതെ പ്രതിസന്ധിയിലായ തഹസില്‍ദാര്‍ ടിപ്പര്‍ ലോറിയെ ആശ്രയിച്ചത്. നിലവില്‍ തിരുവല്ലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയ സാഹചര്യത്തില്‍ ഇന്നലെയോടെ ടിപ്പര്‍ ലോറിയുടെ ഉപയോഗം അവസാനിപ്പിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5