തിരുവല്ല : കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ക്യാമ്പുകളിൽ സഹായങ്ങൾ നല്കി വൈ.എം.സി.എ സബ് റീജൺ.
വിവിധ ക്യാമ്പുകളിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം നിരണം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ചെയർമാൻ ജോജി പി. തോമസ് നിർവ്വഹിച്ചു.
കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ദേശീയ നിർവ്വാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജണൽ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, മുൻ സബ് റീജൺ ചെയർമാൻമാരായ വർഗീസ് ടി മങ്ങാട്, അഡ്വ. എം.ബി നൈനാൻ, നിരണം വൈ.എം.സി.എ പ്രസിഡൻ് വർഗീസ് എം. അലക്സ്, കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന സതീഷ്, വൈസ് പ്രസിഡൻ്റ്
എം. ആർ ഗോപകുമാർ, മുനിസിപ്പൽ കൗൺസിലന്മാരായ മിനു ജോബി, രമ്യ സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജെ. വെക്കത്തുശ്ശേരി, കെ.ബി അനിഷ് കുമാർ, അലക്സ് ജോൺ, അനു സി.കെ,
നിർമ്മല പി.കെ, നിരണം വൈ.എം.സി.എ സെക്രട്ടറി സാബു ആലംഞ്ചേരിൽ, ജോർജി അനാംസ്, മത്തായി കെ. ഐപ്പ്, എം.കെ ജോൺ, ജിജു വൈക്കത്തുശ്ശേരിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.
കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ക്യാമ്പുകളിൽ സഹായങ്ങൾ നല്കി പത്തനംതിട്ട തിരുവല്ല വൈ.എം.സി.എ സബ് റീജൺ
Advertisement
Advertisement
Advertisement