breaking news New

എറണാകുളം മൂവാറ്റുപുഴയിൽ ലഹരിമരുന്നിനെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി സേഖ് സിദ്ദിഖ് (66) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴ വാഴപ്പിള്ളി മിൽമയ്ക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡിൽ വിൽപനക്കായി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. തൂഫാൻ സ്‌ക്വാഡംഗങ്ങളുടെ ശക്തമായ നിരീക്ഷണത്തിലായിരുന്ന ഇയാളെ മൂവാറ്റുപുഴ ഡിവൈ.എസ്.പി മനോജ് കെ.ആറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സാഹസികമായി കസ്റ്റഡിയിലെടുത്തത്.

അന്വേഷണ സംഘത്തിൽ എസ്.ഐമാരായ പി.എം. റാസിഖ്, സി.ആർ. രഞ്ജുമോൾ, ഷിബു മാത്യു, എ.എസ്.ഐമാരായ സി.കെ. മീരാൻ, പി.എസ്. സലിം, കെ.എം. അനീഷ് എന്നിവരുമുണ്ടായിരുന്നു.

ലഹരിക്കെതിരെയുള്ള പരിശോധന വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5