breaking news New

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന അനധികൃതമായി താമസിച്ചു വന്ന രണ്ട് ബംഗ്ലാദേശി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു

ആലുവ പുളിഞ്ചോട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷക്കീല്‍ ഖാന്‍ (34), റോണി ഷെയ്ഖ് (30) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം പൗരത്വം മറച്ചുവെച്ച് വെസ്റ്റ് ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണെന്ന രീതിയിലാണ് ഇരുവരും ഇവിടെ താമസിച്ച് വന്നിരുന്നത്.

പിടിയിലായവരില്‍ റോണി ഷെയ്ഖ് കഴിഞ്ഞ 15 വര്‍ഷമായി വെസ്റ്റ് ബംഗാളിലെ മൂര്‍ഷിദാബാദിലാണ് താമസിച്ചിരുന്നത്. അവിടെനിന്നും 9 മാസം മുന്‍പാണ് ഇയാള്‍ കേരളത്തിലേക്ക് എത്തിയത്. ഷക്കീല്‍ ഖാന്‍ 10 വര്‍ഷം മുന്‍പ് വെസ്റ്റ് ബംഗാളില്‍ എത്തിയ ആളാണ്. ഇയാള്‍ 4 മാസം മുന്‍പാണ് കേരളത്തിലേക്ക് വന്നത്. പ്രതികളില്‍ നിന്നും ബംഗ്ലാദേശിലെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ പൊലീസ് കണ്ടെടുത്തു.

ഇരുവരെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായ പരിശോധനക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോസി എം. ജോണ്‍സന്‍, രഞ്ജിത് മാത്യു, എ.എസ്.ഐ പി.ജെ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5