കർണാടക കോലാർ ജില്ലയിലെ മാരിക്കപ്പം വില്ലേജിൽ ബംഗാരപ്പേട്ട അബൂ ബസാർ ബ്ലോക്കിൽ പാർത്ഥസാരഥി (48) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് ടി. മഞ്ജിത്ത് ശിക്ഷിച്ചത്. ഭാരതീയ ന്യായസംഹിത, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2025 ജനുവരി 28-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് രാത്രി ഏഴുമണിയോടെ അതിജീവിതയുടെ വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം കോരാൻ എത്തിയതായിരുന്നു പ്രതി. വെള്ളം കോരി നൽകിയ പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പത്തനംതിട്ട മല്ലപ്പള്ളി കീഴ്‌വായ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് കേസ് രജിസ്റ്റർ ചെയ്യുകയും, സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 17 പ്രധാന രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി. ഹാജരായി. കോർട്ട് ലൈസൺ ഓഫീസർ ദീപാ കുമാരി കോടതി നടപടികൾ ഏകോപിപ്പിച്ചു. പ്രതി അടയ്ക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കർണാടക സ്വദേശിയായ പ്രതിക്ക് ആറു വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
Advertisement
Advertisement
Advertisement