breaking news New

പത്തനംതിട്ട രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൂപ്പിന്റെ "കനിവിനൊരു കൈത്താങ്ങ്" പദ്ധതിയും , കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സംയുക്തമായി വെള്ളപ്പൊക്ക ദുരിതബാധിതർക്കായി ആവശ്യമായ ഭക്ഷ്യവസ്തുക്കൾ കൈമാറി

പത്തനംതിട്ട : പത്തനംതിട്ട രാജകുമാരി ഗോൾഡ് ആൻഡ് ഡയമണ്ട് ഗ്രൂപ്പിന്റെ "കനിവിനൊരു കൈത്താങ്ങ്" പദ്ധതിയും കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സംയുക്തമായി വെള്ളപ്പൊക്ക ദുരിതബാധിതർക്കായി ആവശ്യമായ ഭക്ഷ്യവസ്തുക്കൾ കൈമാറി.

കോഴഞ്ചേരി തെക്കേമല കളക്ഷൻ സെന്ററിൽ കെ.സി.സി ജില്ലാ പ്രസിഡന്റ് വെരി. റവ. ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ, രാജകുമാരി മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ഭക്ഷ്യവസ്തുക്കൾ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപറമ്പിലിനു കൈമാറി.

കെ.സി.സി ഭാരവാഹികളായ റവ. ഷാജി കെ. ജോർജ്, ഫാ. ബിജു മാത്യു,
ഫാ. ബെന്യാമിൻ ശങ്കരത്തിൽ, ഫാ.എബി ടി സാമുവൽ, അനിഷ് തോമസ് ,മാത്യു പി വർഗീസ് രാജകുമാരി മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5