breaking news New

കിയയുടെ പുതിയ ഇലക്ട്രിക് എസ്.യു.വിയായ സിറോസ് ഇ.വി കേരള വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു

കൊച്ചിയിലെ ഇഞ്ചിയോൺ കിയ ഷോറൂമിൽ നടന്ന ചടങ്ങിൽ നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ, ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ എന്നിവർ ചേർന്നാണ് പുതിയ മോഡലിന്റെ അനച്ഛാദനം നിർവ്വഹിച്ചത്.

42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. ഇതിൽ 51.4 kWh ബാറ്ററി മോഡൽ ഒറ്റ ചാർജിൽ ഈ സെഗ്‌മെന്റിലെ ഏറ്റവും മികച്ച 526 കിലോമീറ്റർ റേഞ്ച് നൽകുന്നു. 42 kWh ബാറ്ററി വേരിയന്റ് 443 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. 169 BHP കരുത്തുത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിനുള്ളത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 8.1 സെക്കൻഡ് മാത്രം മതിയാകും. 100 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 39 മിനിറ്റ് മാത്രം മതി.

ഉപഭോക്താക്കൾക്കായി ‘അഷ്വേർഡ് ബൈബാക്ക്’ പദ്ധതിയും ‘ബാറ്ററി-ആസ്-എ-സർവീസ്’ (BaaS) ഫിനാൻസിങ് ഓപ്ഷനും കിയ ഒരുക്കിയിട്ടുണ്ട്. 80% ബൈബാക്ക് ഗ്യാരണ്ടി പദ്ധതി പ്രകാരം മൂന്ന് വർഷത്തിന് ശേഷം വാഹനം തിരിച്ചുകൊടുത്താൽ വാങ്ങിയ വിലയുടെ 80 ശതമാനം തുക തിരികെ ലഭിക്കും. മികച്ച റിയർ ലെഗ് റൂമും ഉയർന്ന റേഞ്ചും നൽകുന്ന സിറോസ് ഇ.വി കേരളത്തിലെ ഇ.വി വിപണിയിൽ വലിയ ചലനം സൃഷ്ടിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച നയീം ഷാഹുൽ വ്യക്തമാക്കി.

വിലവിവരങ്ങൾ (എക്‌സ്‌ഷോറൂം):

42 kWh HTK: ₹13.49 ലക്ഷം
42 kWh HTK Plus: ₹14.99 ലക്ഷം
42 kWh HTX: ₹15.99 ലക്ഷം
51.4 kWh HTK Plus ER: ₹16.99 ലക്ഷം
51.4 kWh HTX ER: ₹17.99 ലക്ഷം
51.4 kWh HTX Plus ER: ₹19.49 ലക്ഷം
51.4 kWh HTX X-Line ER: ₹19.99 ലക്ഷം


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5