ആലപ്പുഴ : പത്തനംതിട്ട കോഴഞ്ചേരി തിരുമാത സദനം വീട്ടിൽ ആര്യ, കൊച്ചി മുണ്ടവേലി പുന്നക്കൽ വീട്ടിൽ ഫ്രാൻസിസ് സേവിയർ (33), എന്നിവരെയും, മറ്റൊരു കേസിൽ പാലക്കാട് മണ്ണാർക്കാട് വെള്ളാപ്പള്ളി ഹൗസ് ഷഹനാസ് (29), കണ്ണൂർ ഇരിട്ടി ആക്കപ്പാറയിൽ വീട്ടിൽ അനൂപ് (26) എന്നിവരെയുമാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മരട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനം ആലപ്പുഴ ഭാഗത്തേക്ക് വരുന്നതായി വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി പോലീസ് വാഹന പരിശോധനയിൽ വാഹനം കാണുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് രണ്ട് ഗ്രാം എംഡി എം എ കണ്ടെത്തുകയും ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന ഇവരെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് മരട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ മറ്റു പ്രതികൾ എന്നു സംശയിക്കുന്നവർ വാഹനത്തിൽ ആലപ്പുഴ ഭാഗത്തേക്ക് വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 0.77 ഗ്രാം വരുന്ന ഒരു സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന 11.78 ഗ്രാം എംഡി എം എയുമായി രണ്ടു പേരെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ എൽ, ഗ്രേഡ് എ എസ് ഐ രമേഷ് ബാബു, സീനിയർ സിപിഓ മാത്യു, സിപിഒ ഗോപകുമാർ, ഗ്രേഡ് എ എസ് ഐ ഉല്ലാസ്, ജില്ലാ ഡൻസാഫ് ടീം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ വിവിധ കേസുകളിലായി ഒരു യുവതിയെയും മൂന്ന് യുവാക്കളെയും പോലീസ് പിടികൂടി
Advertisement
Advertisement
Advertisement