റാന്നിയിൽ കയറിയ പ്രളയജലം മുഴുവൻ ആറന്മുള പ്രദേശങ്ങളിലേക്കാണ് ഒഴുകിയെത്തുന്നത്. റാന്നിയിൽ ജലനിരപ്പ് കുറയുന്നതിന് അനുസരിച്ച് ആറന്മുളയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുകയാണ്.
നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. റവന്യൂ വകുപ്പ് കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്നും ആറന്മുളയ്ക്ക് പ്രത്യേക ധനസഹായവും രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സംവിധാനങ്ങളും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അപ്രതീക്ഷിതമായി പെയ്തിറങ്ങിയ കനത്ത മഴയിൽ പ്രളയദുരന്തത്തിലായ പത്തനംതിട്ട ആറന്മുളയ്ക്ക് അടിയന്തര സർക്കാർ സഹായം നൽകണമെന്ന് എം.എൽ.എ അബിൻ വർക്കി
Advertisement
Advertisement
Advertisement