breaking news New

പത്തനംതിട്ട തിരുവല്ല പടിഞ്ഞാറ്റോതറ വഴി പുതിയ ബസ് റൂട്ട് അനുവദിച്ചു

തിരുവല്ലായിൽ നിന്നും മനക്കച്ചിറ വഴി കാവുങ്കപ്പടി പടിഞ്ഞാറ്റോതറ - അമ്പലതിങ്കൽ ജംഗ്ഷൻ,തൈമറവങ്കര , കലിശ്ശേരി വഴി ചെങ്ങന്നൂർക്ക് പുതിയ ബസ് സർവീസ് തിരുവല്ല എംഎൽഎ അഡ്വക്കേറ്റ് വർഗീസ് മാമൻ പടിഞ്ഞാറ്റോതറ അമ്പലത്തിങ്കൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു.

ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയും നിരന്തരമായി ജനങ്ങളുടെ ആവശ്യം അനുസരിച്ച് ആണ് ഇങ്ങനെയൊരു പുതിയ സർവീസ് തുടങ്ങുവാൻ ഇടയായത്.

ഇത് മുഖാന്തരം ഇരവിപേരൂർ പഞ്ചായത്തിന്റെയും കുറ്റൂർ പഞ്ചായത്തിന്റെയും തിരുവണ്ടൂർ പഞ്ചായത്തിന്റെയും ഉൾപ്രദേശങ്ങളിൽ ഉള്ള ജനങ്ങൾക്ക് യാത്ര ക്ലേശം ഒഴിവായാതായി എംഎൽഎ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പൻ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു കുഞ്ഞുമോൻ. ബ്ലോക്ക് മെമ്പർ ജോ ഇലഞ്ഞിമൂട്ടിൽ. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, കുഞ്ഞുമോൻ മുളമൂട്ടിൽ, ചെറിയാൻ സി തോമസ്, ജിനു തോമ്പുംകുഴി, വാർഡ് മെമ്പർ ജോസ് തേക്കാട്ടിൽ, യുഡിഎഫ് കൺവീനർ കെ എസ് എബ്രഹാം, യുഡിഎഫ് മണ്ഡലം ചെയർമാൻ സുരേഷ് ജി പുത്തൻപുരയ്ക്കൽ, ഡിസിസി എക്സിക്യൂട്ടീവ് അംഗം വിശാഖ് വെൺപാല, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പോൾ തോമസ്, അജിത ടീച്ചർ, അഡ്വക്കേറ്റ് രേഷ്മ, ഗീവർഗീസ് തുരുത്തിക്കോണം, എന്നിവർ പ്രസംഗിച്ചു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5