breaking news New

കോട്ടയം പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസുകാരൻ മരിച്ചു !!

വാകത്താനം ചക്കന്‍ചിറ പേരുകുന്നേല്‍ കാട്ടാമ്പാക്കില്‍ ഷിജുവിന്‌റെ മകന്‍ മിലന്‍ കെ. ഷിജു (11) ആണ് മരിച്ചത്. ഞാലിയാകുഴി എംജിഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

ഇതുവഴി പോകുന്നതിനിടെ അബദ്ധത്തില്‍ കാല്‍തെന്നി ജലനിധി പദ്ധതിക്കായി എടുത്തിരുന്ന കുഴിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. സഹോദരി വീട്ടിലെത്തിയിട്ടും മിലനെ കാണാഞ്ഞ് വീട്ടുകാര്‍ വന്നു നോക്കുമ്പോള്‍ വെള്ളക്കെട്ടില്‍ ചെരുപ്പു കിടക്കുന്നതു കാണുകയും തുടര്‍ന്ന് കുഴിയില്‍ പരിശോധിച്ചപ്പോള്‍ മിലനെ കണ്ടെത്തുകയുമായിരുന്നു.

ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരിച്ചിരുന്നു.

ജലനിധി പദ്ധതിക്കുവേണ്ടി ഈ പ്രദേശത്ത് കുഴികള്‍ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഇന്നലത്തെ മഴയില്‍ കുഴിയില്‍ വെള്ളം കെട്ടിയത് വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5