breaking news New

2027-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളും ഔദ്യോഗിക ലോഗോയും ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ടു

ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. 24 വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഏകദിന ലോകകപ്പ് ആഫ്രിക്കന്‍ വന്‍കരയിലേക്ക് തിരിച്ചെത്തുന്നത്. 2027 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 14 രാജ്യങ്ങള്‍ പങ്കെടുക്കും. ആകെ 12 വേദികള്‍.

ഏഴ് ലോകാത്ഭുതങ്ങളിലൊന്നായ സിംബാബ്വെയിലെ വിക്ടോറിയ ഫോള്‍സിന് സമീപം പുതുതായി നിര്‍മിച്ച മോസി-ഓ-തുന്യ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ലോകകപ്പ് മത്സരവേദിയാണ്.

ദക്ഷിണാഫ്രിക്കയില്‍ 8 ഗ്രൗണ്ടുകളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. വാണ്ടറേഴ്‌സ് സ്റ്റേഡിയം (ജോഹന്നസ്ബര്‍ഗ്), സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്ക് (സെഞ്ചൂറിയന്‍), ന്യൂലാന്‍ഡ്‌സ് (കേപ് ടൗണ്‍), കിങ്‌സ്മീഡ് (ഡര്‍ബന്‍), സെന്റ് ജോര്‍ജ് പാര്‍ക്ക് (ഗെബെഹ), മംഗാങ് ഓവല്‍ (ബ്ലൂംഫോണ്ടെയ്ന്‍), ബോലാണ്ട് പാര്‍ക്ക് (പാര്‍ള്‍), ബഫലോ പാര്‍ക്ക് (കിഴക്കന്‍ ലണ്ടന്‍ / കൂഗോമ്പോ). സിംബാബ്വെയില്‍ 3 ഗ്രൗണ്ടുകളും ലോകകപ്പിന് വേദിയാകും.

മോസി-ഓ-തുന്യ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം (വിക്ടോറിയ ഫോള്‍സ്), ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് (ഹരാരെ), ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് (ബുലവായോ) എന്നിവയാണ് സിംബാബ്വെയിലെ വേദികള്‍. നമീബിയയില്‍ ഒരു ഗ്രൗണ്ടില്‍ മാത്രമാണ് മത്സരമുള്ളത്. വിന്‍ഡ്‌ഹോക്കിലെ നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടാണ് ലോകകപ്പിന് വേദിയാകുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5