പത്തനംതിട്ട : കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് ( കെ എസ് ടി എഫ്) പത്തനംതിട്ട ജില്ലാ പ്രസിഡണ്ടായി ശ്രീ അനിഷ് വി ചെറിയാൻ കുറ്റിയിൽ( അനിഷ് മാഷ് ) തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ സാമൂഹിക രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയം മുതലേ യുഡിഎഫ് രാഷ്ട്രീയത്തിൽ സജീവമായി നിലകൊള്ളുന്നു. കേരള കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന ഇദ്ദേഹം കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് , ജില്ലാ ട്രഷറർ, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി എന്നീ പദവികൾ അലങ്കരിച്ചിരുന്നു.
നിലവിൽ ഇദ്ദേഹം കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. മലങ്കര സുറിയാനി കത്തോലിക്കാ സഭ വിശ്വാസിയായ ഇദ്ദേഹം സഭയുടെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്നു വന്ന് അല്മായ പ്രസ്ഥാനങ്ങളിൽ ഇപ്പോൾ സജീവമായി നിലകൊള്ളുന്നു. മലങ്കര കത്തോലിക്കാ സഭയുടെ ആത്മായ സംഘടനയായ എംസിഎ യുടെ തിരുവല്ല അതിരൂപത ജനറൽ സെക്രട്ടറിയായി രണ്ട് ടേമുകളിലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ കേരള കാതലിക് ഫെഡറേഷൻ സംസ്ഥാന മാനേജിംഗ് കമ്മിറ്റി അംഗം, മലങ്കര കാത്തലിക് അസോസിയേഷൻ സഭാതല മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ സഭാരംഗത്ത് പ്രവർത്തിച്ചു വരുന്നു.
പത്തനംതിട്ട ജില്ലയിലെ സാമൂഹിക രാഷ്ട്രീയ മതരംഗത്ത് നിറഞ്ഞുനിൽക്കുന്ന ഇദ്ദേഹം 2008 ലാണ് അധ്യാപന രംഗത്ത് സജീവമായി കടന്നുവന്നത്. നിരവധി പാരലൽ കോളജുകളിലും ട്യൂഷൻ സെന്ററുകളിലും അൺ എയ്ഡഡ് സ്കൂളുകളിലും പഠിപ്പിച്ചിട്ടുള്ള ഇദ്ദേഹം നിലവിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ല അതിരൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള തിരുവല്ല യുപി സ്കൂൾ ഓതറ വെസ്റ്റിലെ അധ്യാപകനാണ്.
പ്രാദേശികമായി പത്തനംതിട്ട തിരുവല്ല ഇരവിപേരൂർ പ്രദേശത്തെ സാമൂഹിക രാഷ്ട്രീയ മതേതര രംഗത്ത് ഇദ്ദേഹം നിറഞ്ഞ സാന്നിധ്യമാണ്. തികഞ്ഞ പാരിസ്ഥിതികവാദിയായ ഇദ്ദേഹം
ആനുകാലികമായി ഉണ്ടാകുന്ന പരിസ്ഥിതിക പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടു വരുന്നു.
അനിഷ് മാഷ് കെഎസ് ടി എഫ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്
Advertisement
Advertisement
Advertisement