breaking news New

കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം 15-ന് പത്തനംതിട്ട മല്ലപ്പള്ളി മുക്കൂറില്‍

പത്തനംതിട്ട /മുക്കൂര്‍ : മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങള്‍ 15-ന് മാതൃഇടവകയുടെ നേതൃത്വത്തില്‍ മുക്കൂറില്‍ നടക്കും.

രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞ് 3.30-ന് ജൂബിലി ഭവനങ്ങളുടെ താക്കോല്‍ദാനം. വൈകുന്നേരം 4.30-ന് മുക്കൂര്‍ കവലയില്‍ പൗരാവലിയുടെ വരവേല്‍പ് നല്‍കും. 5.30-ന് ചേരുന്ന പൊതുസമ്മേളനം ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ലാ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍, ആന്റോ ആന്റണി എംപി, അഡ്വ. വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, വിവിധ സഭാ മേലധ്യക്ഷന്‍മാര്‍, രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കള്‍ പങ്കെടുക്കും. ചടങ്ങില്‍ ഇടവകയുടെ ഉപഹാരം കര്‍ദിനാളിന് സമ്മാനിക്കും. 2001 ഓഗസ്റ്റ് 15-നാണ് അദ്ദേഹം മെത്രാഭിഷിക്തനായത്.

പരിപാടിയുടെ നടത്തിപ്പിനായി 51 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം യോഗത്തില്‍ കുന്നന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍.സി. പ്രെനി, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി അജിത്ത്, വാര്‍ഡ് മെമ്പര്‍മാരായ പി.റ്റി. അലക്‌സ്, രമ്യ ഗോപിനാഥ്, വര്‍ഗീസ് മാത്യു, മുക്കൂര്‍ ഇടവക വികാരി റവ. ഫാ. ഷാജി ബഹനാന്‍ ചെറുപാലത്തില്‍, റവ. ഡോ. തോമസ് കാഞ്ഞിരത്താമണ്ണില്‍, തിരുവല്ലാ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷാജി മാത്യു കൂളിയാട്ട്, സിസ്റ്റര്‍ ആനീസ് എസ്‌ഐസി, ട്രസ്റ്റി ജീമോന്‍ തറയില്‍, സെക്രട്ടറി ഏബ്രഹാം തോട്ടുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5