കല്ലൂപ്പാറ : പൗരസ്ത്യ സെന്റ് മേരീസ് തീർഥാടനകേന്ദ്രമായ കല്ലൂപ്പാറ വലിയപള്ളിയിൽ പതിനഞ്ച് നോമ്പാചരണവും
വി. ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും ഓഗസ്റ്റ് 1 മുതൽ 15 വരെ തീയതികളിൽ വിവിധ പരിപാടികളോടെ
ആചരിക്കുന്നു.
1ശനി രാവിലെ 6.45 ന് എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ
വി. കുർബ്ബാനയെ തുടർന്ന് കൊടിയേറ്റ്.
ഓഗസ്റ്റ് 2 ഞായർ രാവിലെ 7 ന് പ്രഭാതനമസ്കാരത്തെത്തുടർന്ന് ഡോ. ഗീവർഗീസ്
റമ്പാൻ. വി. കുർബ്ബാന അർപ്പിക്കും. വൈകിട്ട് 5.15 ന് സന്ധ്യാനമസ്കാരത്തെത്തുടർന്ന് പുതുതായി പണികഴിപ്പിച്ച ഓഫീസ്
സമുച്ചയത്തിന്റെ കൂദാശ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് നിർവ്വഹിക്കും. 7 പി.എം.ന് നടക്കുന്ന ഇടവകയിലെ
ആദ്ധ്യാത്മിക സംഘടനകളുടെ സമ്മേളനത്തിൽ ശ്രീമതി. മെർലിൻ റ്റി.മാത്യു പ്രഭാഷണം നടത്തും.
5 ബുധൻ 10.30 ന്
അഭയം പ്രാർഥനാസംഗമത്തിൽ ഫാ.എബി ഫിലിപ്പ് ധ്യാനം നയിക്കും.
ഓഗസ്റ്റ് 6 ബുധൻ കൂടാരപ്പെരുന്നാൾ രാവിലെ 7.00
ന് ഫാ.പി.കെ.ഗീവർഗീസ് വി.കുർബ്ബാന അർപ്പിക്കും.
ഓഗസ്റ്റ് 7 വെള്ളി 10 ന് നടക്കുന്ന നിരണം ഭദ്രാസന മർത്തമറിയം
വനിതാ സമാജം സമ്മേളനത്തിൽ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും. ശ്രീമതി സൂസൻ ജിജി
തോമസ് ക്ലാസ് എടുക്കും.
ഓഗസ്റ്റ് 9 ഞായർ 7 ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് വി.കുർബ്ബാന അർപ്പിക്കും.
തുടർന്ന് മെറിറ്റ് അവാർഡ് വിതരണം. വൈകിട്ട് 5.15 ന് സന്ധ്യാനമസ്കാരത്തെത്തുടർന്നു നടക്കുന്ന മരിയൻ പുരസ്കാര
സമർപ്പണ സമ്മേളനം അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സേവന ആതുരശുശ്രൂഷാ
രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന മരിയൻ പുരസ്കാരം 2026 പത്തനാപുരം ഗാന്ധിഭവന് മാർ ക്രിസോസ്റ്റമോസ്
മെത്രാപ്പോലീത്താ സമർപ്പിക്കും.
ഇടവക നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം ചടങ്ങിൽ നിർവ്വഹിക്കപ്പെടും. ഫാ.പി.കെ ഗീവർഗീസ്, ശ്രീ. സി. പി. മാത്യു എന്നിവർ ആശംസകൾ അറിയിക്കും.
10 തിങ്കൾ 3 ന് നടക്കുന്ന നിരണം ഭദ്രാസന വൈദീക സമ്മേളനത്തിൽ റവ.ഫാ.ഡോ.ബിജേഷ് ഫിലിപ്പ് സന്ദേശം നൽകും.
ഓഗസ്റ്റ് 12 ബുധൻ 10 ന് ഫാ. കുര്യൻ ദാനിയേലിന്റെ അധ്യക്ഷതയിൽ നടക്കുന്ന നിരണം ഭദ്രാസന സൺഡേസ്കൂൾ
വിദ്യാർത്ഥി സമ്മേളനം ഇടവക മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ.പ്രവീൺ വർഗീസ് തോമസ് ക്ലാസ് നയിക്കും.
13 വ്യാഴം 10ന് നടക്കുന്ന സെന്റ് തോമസ് സുവിശേഷസംഘം വാർഷിക സമ്മേളനത്തിൽ യൂഹാനോൻ മാർ ക്രിസോസ്റ്റ
മോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഫാ. സഖറിയ തോമസ് ധ്വാനം നയിക്കും. 5.30 ന് സന്ധ്യാനമസ്കാരത്തെ
ത്തുടർന്ന് സെമിത്തേരിയിൽ ധൂപാർപ്പണം. 6.30ന് ക്രിസം മെലഡീസ് അവതരിപ്പിക്കുന്ന മരിയൻ സിംഫണി മാവൂർബോ
14 വെള്ളി 5.15 ന് കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സന്ധ്യനമസ്കാരത്തെത്തുടർന്ന്
ഭക്തിനിർഭരമായ പ്രദക്ഷിണം ആരംഭിക്കും. തുടർന്ന് ശ്ലൈഹിക വാഴ്‌വ്.
ഓഗസ്റ്റ് 15 രാവിലെ 7 ന് ഡോ. യൂഹാനോൻ
മാർ തേവദോറോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാന. തുടർന്ന് പുഴുക്കുനേർച്ച.
എല്ലാ ദിവസവും വൈകിട്ട് 5.30 ന് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, വചനശുശ്രൂഷ.
വിവിധ ദിവസങ്ങളിലെ
സമ്മേളനങ്ങൾക്കും ശുശ്രൂഷകൾക്കും ഫാ.ജിതിൻ ജോസഫ് മാത്യു, തോമസ് ജോൺ റമ്പാൻ, ഫാ.റിജോ മാത്യു ജോസഫ്, ഫാ.
ജോൺ ചാക്കോ, ഫാ.വിൻസൻ വർഗീസ്, ഫാ.ജിതിൻ അലക്സ്, ഫാ.അനൂപ് വർഗീസ്, എന്നിവർ നേതൃത്വം നൽകും.
ഗാനശുശ്രൂഷകൾക്ക് കുറ്റപ്പുഴ മാർ ഗ്രിഗോറിയോസ്, തുമ്പമൺ ഭദ്രാസന കിഴക്കൻ
മേഖല, കടമാൻകുളം സെന്റ് ജോർജ്, ഒ.സി.വൈ.എം. നിരണം ഭദ്രാസനം, കോട്ടയം മാർ ഏലിയാ കത്തീഡ്രൽ, താഴത്ത
ങ്ങാടി മാർ ബസേലിയോസ് ഗ്രിഗോറിയോസ്, കല്ലൂപ്പാറ എം.ജി.എം. സൺഡേസ്കൂൾ, എന്നീ ഗായകസംഘങ്ങൾ
നേതൃത്വം നൽകും.
വികാരി ഫാ.ബിനോ ജോൺ നെടുങ്ങാത്ര,
അസിസ്റ്റന്റ് വികാരി ഫാ.ദിബു വി.ജേക്കബ് വടക്കേടത്ത്,
ട്രസ്റ്റി മാത്തുള്ള ചാക്കോ കുന്തറയിൽ, സെക്രട്ടറി എബി അലക്സ് കോട്ടയ്ക്കൽ കൺവീനർ ഈപ്പൻ കെ.കുര്യൻ കൊണ്ടൂർ
എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
റിപ്പോർട്ട് : ബിജു കെ വി സി മീഡിയ ഓൺലൈൻ
പത്തനംതിട്ട കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പതിനഞ്ച് നോമ്പാചരണവും വി. ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും ...
Advertisement
Advertisement
Advertisement