breaking news New

തിരുവനന്തപുരത്ത് വ്യവസായിയുടെ അഞ്ചുകോടി രൂപ തട്ടിയ സംഭവം ഹണി ട്രാപ്പ് എന്ന വിധത്തില്‍ പോലീസ് എഫ്.ഐ.ആര്‍ ഇട്ടതിന് പിന്നാലെ നാടകീയമായ ട്വിസ്റ്റ് ... വാദി പ്രതിയായേകും !!

പരാതിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വസ്തുതകള്‍ പരിശോധിച്ചപ്പോള്‍ തീര്‍ത്തും ഘടകവിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവന്നത്. പോലീസ് അന്വേഷണം മുന്നോട്ടു പോകുമ്പോൾ വാദി പ്രതിയാകുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

താന്‍ ഹണിട്രാപ്പ് നടത്തിയെന്ന ആരോപണം അപ്പാടെ റോഷ്നി സുരേഷ് തള്ളിക്കളഞ്ഞു. ഇക്കാര്യത്തില്‍ തെളിവുകള്‍ സഹിതമാണ് യുവതി രംഗത്തുവന്നത്. പരാതിക്കാരനായ വ്യവസായി വിജയകുമാര്‍ താന്‍ വിവാഹം കഴിച്ച ആളാണെന്ന് റോഷ്നി പറഞ്ഞു. 2022ല്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നതെന്നും അതിന് ശേഷമാണ് വിജയകുമാറിന് മറ്റൊരു കുടുംബം ഉണ്ടെന്ന് അറിഞ്ഞതെന്നും റോഷ്നി പറഞ്ഞു. വിവാഹ ചിത്രങ്ങള്‍ അടക്കം യുവതി പുറത്തുവിട്ടിട്ടുണ്ട്. വിജയകുമാറുമായി ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും ഇയാള്‍ക്കെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റോഷ്നി ആരോപിച്ചു.

വിജയകുമാര്‍ താന്‍ വിവാഹം കഴിച്ച വ്യക്തിയായിരുന്നുവെന്നും തന്റെ കുഞ്ഞിന്റെ പിതാവ് ആണെന്നും റോഷ്‌നി വ്യക്തമാക്കി. തൻറെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരിന്റെ സ്ഥാനത്തുള്ളത് കേസില്‍ പരാതിക്കാരനായ വിജയകുമാറിന്റെ പേരാണുള്ളത്. കേസിലെ ഒന്നാം പ്രതിയായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി റോഷ്‌നി സുരേഷും, പരാതിക്കാരനായ വ്യവസായിയും ജര്‍മ്മന്‍ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ പങ്കാളികളാണെന്നുള്ള വിവരം കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു.

ജര്‍മ്മന്‍ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ തെലങ്കാന സ്വദേശിയായ മാര്‍ക്ക് വിജയകുമാറും താനും ഓഹരി ഉടമകളാണ്. ബിസിനസ് തര്‍ക്കങ്ങളാണ് പരാതിക്ക് കാരണം എന്നാണ് ആരോപണം. കുഞ്ഞിനൊപ്പമുള്ള ഇരുവരുടേയും ചിത്രങ്ങളും, വിവാഹഫോട്ടോയും ഉള്‍പ്പെടെയാണ് റോഷ്‌നി പുറത്തുവിട്ടത്. തനിക്ക് ജനിച്ച കുഞ്ഞ് പരാതിക്കാരന്റെതാണെന്ന് ഭാര്യയോട് പറയും എന്ന് ഭീഷണിപ്പെടുത്തി ഫ്‌ലാറ്റും സ്വര്‍ണവും ഉള്‍പ്പെടെ അഞ്ചു കോടി രൂപ തട്ടിയെടുത്തു എന്നാണ് എഫ്‌ഐആര്‍. വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ റോഷ്‌നിയെ ഇന്നലെ സ്വാഭാവിക ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോയുമായി യുവതി രംഗത്ത് എത്തിയത്.

പല മാധ്യമങ്ങളിലൂടെയും എന്നെക്കുറിച്ച് വ്യാജവാര്‍ത്ത വരുന്നുണ്ട്, താന്‍ അറസ്റ്റിലായി എന്നാണ് പറയുന്നത്, തന്റെ ബിസിനസ് തകര്‍ക്കാനും മറ്റുപല സാമ്പത്തിക നേട്ടങ്ങള്‍ക്കും വേണ്ടിയാണ് ഈ ആരോപണം , ഇങ്ങനെയൊരു പരാതി വന്നതിന്റെ പേരില്‍ എന്നെ അറസ്റ്റ് ചെയ്തിരുന്നു, മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയപ്പോള്‍ പരാതിയില്‍ കഴമ്പില്ലെന്ന് വ്യക്തമായി തന്നെ വെറുതേ വിടുകയായിരുന്നു. മാര്‍ക്ക് വിജയകുമാര്‍ തന്റെ ബിസിനസ് പാര്‍ട്ണറും കുഞ്ഞിന്റെ അച്ഛനുമാണ്' റോഷ്‌നി വിഡിയോയില്‍ പ്രതികരിച്ചു.

യുവ വ്യവസായി വിജയകുമാറുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട റോഷ്‌നി തനിക്ക് ജനിച്ച ആണ്‍കുഞ്ഞ് വ്യവസായിയുടെതാണെന്ന് പറഞ്ഞ് കോടികള്‍ തട്ടിയെന്നതായിരുന്നു കേസ്. തെലങ്കാന സ്വദേശിയാണ് പരാതിക്കാരന്‍. സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് കൊച്ചിയിലാണ്. 2022 മുതല്‍ പരാതിക്കാരനായ വിജയകുമാറും സ്ഥാപനത്തിലെ ജീവനക്കാരിയായ റോഷ്‌നിയും തമ്മില്‍ ബന്ധമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5