SC/ST ആക്ട്, പോലിസിന് തെറ്റായി പരാതി നൽകിയത്. സമൂഹമധ്യേ തെറ്റായ പ്രചരണം നടത്തിയതിനും മാനഹാനി ഉണ്ടാക്കിയതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് ശൂരനാട് പൊലീസ് കേസെടുത്തത്. കൈരളി ന്യൂസ് റിപ്പോർട്ടിനെ തുടർന്ന് കൊട്ടാരക്കര റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരം ശാസ്താംകോട്ട ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
ഈഴവ സമുദായക്കാരിയായ പ്രതി പട്ടികജാതിക്കാരിയായ യുവതിയേയും സഹോദരനേയും സമൂഹമധ്യത്തിൽ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെ മനപ്പൂർവ്വം പരാതി നൽകിയതാണെന്ന് എഫ്ഐആറിൽ പറയുന്നു. 14 പവനോളം സ്വർണാഭരണങ്ങൾ തന്റെ പക്കൽ നിന്ന് കളവ് പോയെന്നാണ് യുവതിയുടെ ആരോപണം. ഈ പരാതി വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പൊലീസ് നടപടി.
മോഷണകുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരിയെ 6 മണിക്കൂർ കൊല്ലം ശൂരനാട് പോലീസ് ചോദ്യം ചെയ്ത സംഭവത്തിൽ കള്ള പരാതി നൽകിയ യുവതിക്കെതിരെ കേസെടുത്ത് ശൂരനാട് പോലീസ്
Advertisement
Advertisement
Advertisement