കൊല്ലം : ചവറ കുടുംബകോടതി ജഡ്ജി കെ.എസ്. ബെവീന നാഥിന്റെതാണ് വിധി. തൊടിയൂര്‍ സ്വദേശിക്കാണ് മാസംതോറും 2,500 രൂപ വീതം നല്‍കാന്‍ കോടതി ഉത്തരവായത്.
ഭാര്യ തന്നെ ഉപേക്ഷിച്ച് ദാമ്പത്യബന്ധത്തിലെ കടമകള്‍ നിര്‍വഹിക്കാതെ കഴിഞ്ഞുവരികയാണെന്നും, അവരില്‍നിന്ന് ജീവനാംശം കിട്ടാന്‍ അര്‍ഹതയുണ്ടെന്നും ബോധിപ്പിച്ചാണ് മുന്‍ ഭര്‍ത്താവ് പരാതി നല്‍കിയത്. ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. മൂത്തമകളുടെ വിവാഹം കഴിഞ്ഞു. ഇളയമകള്‍ പരാതിക്കാരനൊപ്പമാണ്. പരാതിക്കാരന് ബിരുദവും ബി.എഡുമുണ്ടെങ്കിലും ഇദ്ദേഹത്തിന് ജോലിയില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
മുന്‍ ഭര്‍ത്താവിന് സ്ഥിരവരുമാനമുണ്ടെന്ന് കോടതിയെ ബോധിപ്പിക്കാന്‍ ഭാര്യക്ക് കഴിയാതിരുന്നതിനെ തുടര്‍ന്നാണ്, പ്രതിമാസം സംരക്ഷണച്ചെലവിനത്തില്‍ 2,500 രൂപ നല്‍കാന്‍ കോടതി ഉത്തരവായത്. രണ്ടുപേരും 2020 മുതല്‍ വേര്‍പിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹമോചനം കോടതി അനുവദിക്കുകയും ചെയ്തു. ഭര്‍ത്താവിനുവേണ്ടി അഭിഭാഷകരായ അനൂബ് കെ.ബഷീര്‍, സുരേഷ് കണിച്ചേരില്‍, സൈമാ നിസാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
സ്വന്തമായി വരുമാനമാര്‍ഗമോ സ്വത്തുവകകളോ ഇല്ലാത്ത മുന്‍ ഭര്‍ത്താവിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മുന്‍ ഭാര്യ ജീവനാംശം നല്‍കണമെന്ന് കോടതി ഉത്തരവ് ...
Advertisement
Advertisement
Advertisement