തിരുവനന്തപുരം :
നെയ്യാറ്റിന്‍കര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കള്‍ക്കുമെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.
തെലങ്കാന സ്വദേശി വിജയകുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. കമ്പനി ലാഭവിഹിതത്തിന് പുറമെ ഫ്‌ലാറ്റും സ്ഥലവും സ്വര്‍ണവും പ്രതികള്‍ ഭീഷണിയിലൂടെ തട്ടിയെടുത്തു. കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും ഭാര്യയെ പെണ്‍ വാണിഭ സംഘത്തിന് വില്‍ക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.
നെയ്യാറ്റിന്‍കരയ്‌ക്ക് സമീപം അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇവരുടെ സുഹൃത്തുക്കളായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവരാണ് മറ്റ് പ്രതികള്‍.
തലസ്ഥാനത്ത് പെണ്‍കെണിയില്‍ പെടുത്തി വ്യവസായിയില്‍ നിന്നും അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തുവെന്ന് പരാതി
Advertisement
Advertisement
Advertisement