breaking news New

പത്തനംതിട്ട ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ വള്ളസദ്യയും അതിനോടനുബന്ധിച്ച ആചാരാനുഷ്ഠാന ചടങ്ങുകളും ഇന്ന് ആരംഭിക്കും ...

ഉ​ച്ച​യ്ക്ക് 12ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ വ​ള്ള​സ​ദ്യ​യു​ടെ ഔ​ദ്യോ​ഗി​ക
ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി മുഖ്യാതിഥിയാ​കും. വ​ഴി​പാ​ട്
ക​ഴി​ക്കു​ന്ന​വ​ർ​ക്ക് പു​റ​മെ
സാ​ധാ​ര​ണ​ക്കാ​ർ​ക്കും വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഓ​ൺ​ലൈ​ൻ വ​ഴി​യും അ​ല്ലാ​തെ​യും ല​ഭ്യ​മാ​കു​ന്ന സ്പെ​ഷ​ൽ പാ​സു​ക​ൾ
മു​ഖേ​ന​യാണ് ഈ സൗകര്യങ്ങള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സെ​പ്റ്റം​ബ​ർ 16 വ​രെ നീ​ളു​ന്ന വ​ള്ള​സ​ദ്യ​യി​ൽ ഇ​ട​ക്കു​ളം
മു​ത​ൽ ചെ​ന്നി​ത്ത​ല വ​രെ​യു​ള്ള 52
ക​ര​ക​ളി​ലെ പ​ള്ളി​യോ​ട​ങ്ങ​ൾ വ​ഴി​പാ​ട് അ​നു​സ​രി​ച്ച് ഓ​രോ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ക്കും.

ഇ​തു​വ​രെ 502 വ​ള്ള​സ​ദ്യ​ക​ളാ​ണ്
ഭ​ക്ത​ർ ബു​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്.
80 നാ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ്​ ഇന്ന് തുടക്കമാകുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5