breaking news New

ലോക ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ദിവസമാണ് നാളെ : ഫിഫ ലോകകപ്പ് ഫൈനലിൽ കരുത്തരായ അർജന്റീന സ്പെയിനെ നേരിടും : ആരാധകർക്ക് സന്ദേശവുമായി ലയണൽ മെസ്സി

2022 ൽ കുറിച്ച അതേ ചരിത്രം ആവർത്തിക്കാനാണ് അർജന്റീന തയ്യാറെടുക്കുന്നത്. ഇപ്പോഴിതാ ലോകത്തുള്ള എല്ലാ അർജന്റീന ആരാധകർക്കും കൂടെ നിന്നതിനു നന്ദി പറഞ്ഞിരിക്കുകയാണ് സാക്ഷാൽ ലയണൽ മെസ്സി.

‘ഈ വർഷങ്ങളിലെല്ലാം ഏറ്റവും മനോഹരമായ കാര്യം കിരീടങ്ങൾ ആയിരുന്നില്ല. മറിച്ച് നമ്മൾ പിന്നിട്ട ആ മുഴുവൻ യാത്രയുമാണ്. ഈ കൂട്ടായ്മയോടൊപ്പം ദൈനംദിന ജീവിതം പങ്കിടുക, ഒരുമിച്ച് മത്സരിക്കുക, പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് ഒരുമിച്ച് എഴുന്നേൽക്കുക, ഒപ്പം ഓരോ ചുവടും ആസ്വദിക്കുക’

‘എന്റെ ഓരോ സഹതാരങ്ങൾക്കും, പരിശീലകർക്കും, അർജന്റീനയെ ഒരു കുടുംബം പോലെ നിലനിർത്താൻ എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്ന എല്ലാ മികച്ച വ്യക്തികൾക്കും നന്ദി. നാളെ എന്ത് സംഭവിച്ചാലും ഈ കൂട്ടായ്മ ഇതിനകം തന്നെ ഒരു ചരിത്രം കുറിച്ചു. അത് നമുക്ക് ഒരിക്കലും മറക്കാനാവാത്തതും ആർക്കും മായിച്ചു കളയാൻ സാധിക്കാത്തതുമാണ്. ‘നന്ദി’ വാമോസ് അർജന്റീന’ മെസ്സി കുറിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5