ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതാണ് കാരണം.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ മൂലമറ്റം പവര്‍ ഹൗസിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വെള്ളം ഇടുക്കി ഡാമില്‍ നിന്നാണ് എത്തിക്കുന്നത്. കാലവര്‍ഷം ചതിച്ചതോടെ ഇപ്പോള്‍ 2327.22 അടി വെള്ളം മാത്രമാണ് ഡാമില്‍, മുന്‍വര്‍ഷത്തേക്കാള്‍ 35.84 അടി കുറവ്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് 2363.06 അടി വെള്ളമുണ്ടായിരുന്നു.
ഡാമിന്റെ സംഭരണശേഷിയുടെ 27 ശതമാനം വെള്ളമേയുള്ളു. വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചതോടെ ഇടുക്കിയിലെ ആറ് ജനറേറ്ററുകളും 24 മണിക്കൂറും തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാല്‍ പരമാവധി ഒരു മാസത്തേക്കുള്ള വൈദ്യുതി ഉത്പാദനമേ നടക്കുകയുള്ളൂ. മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിച്ചു.
ശരാശരി ഉത്പാദനം 10 ദശലക്ഷം യൂണിറ്റിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. നിലവിലെ രീതിയില്‍ വൈദ്യുതി ഉപയോഗം തുടരുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്താല്‍ കൂടുതല്‍ ലോഡ്‌ഷെഡിങ് വന്നേക്കാം.
എല്‍ നിനോ പ്രതിഭാസം മൂലം മഴയിലുണ്ടായ കുറവ് കേരളത്തിലെ വൈദ്യുതി ഉത്പാദനത്തെ ബാധിക്കുമെന്ന് ആശങ്ക !!
Advertisement
Advertisement
Advertisement