breaking news New

യൂട്യൂബർ ചെകുത്താനെന്ന പേരിൽ അറിയപ്പെടുന്ന അജു അലക്സിന് മർദ്ദനം !!

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് മർദ്ദിച്ചത് . എറണാകുളം ഇടപ്പള്ളിയിൽ വെച്ചായിരുന്നു ആക്രമണം. ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോൾ പിന്തുടർന്നെത്തി മർദിച്ചുവെന്ന് അജു ആരോപിച്ചു. അതേസമയം സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി അജു ജനവിധി തേടിയിരുന്നു. 2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ അമ്മയുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്.

ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാലിന്റെ വയനാട് സന്ദർശനത്തെ അധിക്ഷേപിച്ച വീഡിയോ ചെയ്തതിനാണ് അന്ന് കേസെടുത്തത്. അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയതിനെയാണ് ഇയാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. തുടർന്നാണ് സി​ദ്ദിഖ് പരാതി നൽകിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5